2 Dec 2014

മംഗൾ യാൻചൊവ്വയിൽ പോയൊരു പേടകമേ
നേരേ ചൊവ്വേ പറഞ്ഞാലും
കുന്നും മലയും കണ്ടോ നീ
കുത്തിയിടിച്ചൊരു പാടുണ്ടോ
തെങ്ങുകവുങ്ങുകൾ കണ്ടോ നീ
വെട്ടിമുറിച്ചൊരു പാടുണ്ടോ
പുഴയും കുളവും കണ്ടോ നീ
ഇട്ടുനികത്തിയ പാടുണ്ടോ
പണ്ടൊരുനാളിൽ മാനുഷനവിടെ
വസിച്ചതെളിവുകൾ കണ്ടെന്നോ!

No comments:

Post a Comment