14 Nov 2014

ചക്കരക്കോഴി

ചക്കരക്കോഴീ കുക്കുടവീരാ
കാണാനെന്തൊരു ചന്തം
ചെഞ്ചായം തേച്ചൊരു പൂവുകണ്ടേ
മഞ്ഞളുപൂശിയ ചുണ്ടുകണ്ടേ
തീക്കനൽ ചൂടിയ കണ്ണുകണ്ടേ
അങ്കം കുറിക്കാനണിഞ്ഞൊരുങ്ങി
അങ്കക്കലിപൂണ്ടു നിൽപ്പാണോ
ചക്കരക്കോഴീ കുക്കുടവീരാ

അങ്കവാലിലൊന്നു തൊട്ടോട്ടേ!


No comments:

Post a Comment