14 Nov 2014

വട്ടയില

കടങ്കഥ ചൊല്ലാനിരുന്നു മുത്തശ്ശി
കാതോർത്ത് ചാരത്തു കുഞ്ഞുണ്ണിയും
കടങ്കഥച്ചെപ്പീന്നു ചോദ്യമെറിഞ്ഞിട്ട്
ഉണ്ണിയെ വെല്ലാനിരുന്നു മുത്തശ്ശി
"ഞെട്ടില്ലാ വട്ടയിലയെന്താണുണ്ണീ? "
"വട്ടയില" കേട്ടിട്ട് വാ പൊളിച്ചുണ്ണി
"ഇതെന്തോന്നു കുന്ത്രാണ്ടം? "
അമ്മയ്ക്കും നാവിലരിശം കേറി
നെറ്റിൽ തപ്പിയെടുത്തല്ലോ അച്ഛൻ

പച്ച നിറത്തിൽ ഞെട്ടുള്ള പപ്പടം!

No comments:

Post a Comment