1 Mar 2013

പട്ടുപാവാട

ചുവന്ന പട്ടുപാവാടയ്ക്ക്
എന്തു ചന്തമാണ്,
സ്കൂൾ യൂണിഫോമിന്റെ
നരച്ച നിറങ്ങളുടെ
മടുപ്പഴിച്ച്,
ഫുൾപ്പാവാടയുടുത്ത്
വട്ടം കറങ്ങി,
കച്ചിത്തുറുപോലെയിരുന്ന്
ഉണ്ണിയെ വിസ്മയിപ്പിക്കാൻ
മിനിക്കുട്ടിക്കും ആശയുണ്ട്,
അച്ഛനോടെത്ര പറഞ്ഞു...
വാങ്ങിത്തരണ്ടേ!

വാങ്ങിത്തരാം മോളെയെന്ന്
വിയർപ്പൊട്ടുന്ന കാക്കിയഴിക്കാതെ
ഉമ്മറത്ത് അച്ഛനിരിക്കുമ്പോൾ
അമ്മ കയർത്ത്
പാഠപുസ്തകത്തിലേക്ക്
മടക്കി അയയ്ക്കും...

ഇന്നീ നരച്ച പാവാട
ചോപ്പൊഴുക്കി
പട്ട് കിടക്കുമ്പോൾ,
ഉണ്ണി പകച്ചങ്ങനെ
വഴിയോരത്ത്...
ഉണർവ്വ് (05/2013) 

2 comments:


  1. ഇന്നിന്റെ വിഷയം

    പെണ് കുഞ്ഞുങ്ങളുടെ രോദനം വീടിനുള്ളിൽ പോലും അമര്തപ്പെടുമ്പോൾ ഞാൻ ചിന്തിച്ചു പൊകുകയാനു. നമ്മൾ എന്താ ഇങ്ങനെ ആയി പ്പോയത്?
    നമ്മിലെ വികാരങ്ങള എപ്പോൾ ആണ് ഇത്ര തരം താണ് പോയത് ? മാധ്യമംഗൽ പുറത്തു കൊണ്ട് വരുന്നത് കൊണ്ടാണ് അല്ലെങ്കിലും ഇതൊക്കെ നടക്കുന്നുണ്ടായിരുന്നു എന്ന ബാലിശമായ വാദം ഞാൻ അന്ഗീകരിക്കില്ല

    ReplyDelete