9 Mar 2012

ചുവന്ന രാശി

കരിയുരച്ച്
കരികളഞ്ഞ്
അമ്മയിരുന്നു


അരികിൽ
അടുക്കളപ്പാത്രങ്ങളുടെ
കാവടിത്തുള്ളൽ


കരിയൊഴുകിയ കാളിന്ദിക്കരയിൽ
കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ച
വറചട്ടിയിലെ മുളകുപുരണ്ട
മീനൊട്ടൽ കണ്ട് പശിയടക്കി


കള്ളപ്പിണക്കത്തിൽ കച്ചിത്തുറുവിലൊളിച്ച
കുറുമ്പൻ പൂവന്റെ കരൾശേഷിപ്പിൽ
നാണിക്കോഴിയുടെ ഒറ്റക്കൊത്ത്


ഊർന്നു വീണ മുരിങ്ങപ്പൂവ്
അക്ഷയപാത്രത്തിൽ കണ്ട്
കൃഷ്ണപ്പരുന്ത് മൂന്ന് വട്ടം കുംഭ നിറച്ചു


രണ്ടു വറ്റിനു കണ്ണെറിഞ്ഞതും പോര
കൂട്ടരെയൊക്കെ വിളിച്ച് കാക്കക്കറുമ്പൻ


ഇടയ്ക്കെപ്പോഴോ
കരട് തെറിക്കുമ്പോൾ
കൈമടക്കു കൊണ്ടമ്മ കണ്ണു തുടയ്ക്കും


കരിവാരിയപ്പോൾ കനൽ കൊണ്ടത്
കണ്ണിൽ തൂവി ഉണ്ണിയുമിരുന്നു


കഴുകി
ഉടൽ മിനുങ്ങി
വെള്ളിച്ചിരിയിൽ വെയിൽപ്പാത്രങ്ങൾ
ഊഴം കാത്ത് വല്മീകപ്പുതപോൽ ചാണകവിളക്ക്


ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും


വിളക്കണയുമ്പോൾ
ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
ഉണ്ണിയുറങ്ങും
ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
അമ്മ വീണ്ടും
തീയ് കോരി ചിന്തൂരം ചാർത്തും
ചുവപ്പുരാശിച്ചക്രമുരുളും...


ഉരുളാതെ ഉറങ്ങാതെ
ഒരു ചുവന്ന പാത്രം
ചാരുകസേരക്കീഴിൽ,
അച്ഛനിടയ്ക്കിടെ ചുമച്ചു തുപ്പുമ്പോൾ
വായ തുറക്കും,
കൂടു വിട്ട് കൂടു മാറാതെ
മറ്റൊരു രാശിച്ചക്രം!


                                 OO       അജിത് കെ.സി   
52 comments:

 1. ഈ കവിതയില്‍ ജീവിതമുണ്ട്....

  ReplyDelete
 2. വായിക്കുന്ന മിക്ക കവിതകളിലും അവളും അവനുമേ ഉള്ളൂ,,,വ്യര്‍ത്ഥ പ്രണയത്തിന്റെ ആവര്‍ത്തന വിരസത നല്‍കുന്ന കണ്ണീരും ,

  പക്ഷെ ഈ കവിത .....അമ്മയും.. ഉണ്ണിയും... ...,ചാരുകസേരക്കീഴിൽ
  അച്ഛനും ...... നിഷ്കളങ്കതയുടെ ,ഗ്രാമീണതയുടെ , പര്യായമായി കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ചയും ,നാണിക്കോഴിയും...

  "ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
  അമ്മയതു ചീന്തിയെടുത്ത്
  അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും...."

  ഇത് നന്മയാണ്.... നന്മയെഴുതുന്നവരെ എനിക്കിഷ്ടവുമാണ് .....

  ReplyDelete
 3. നല്ല വരികള്‍ .. നല്ല കവിത

  ആശംസകള്‍ .. അജിത്‌

  ReplyDelete
 4. നന്നായിട്ടുണ്ട് മാഷേ.. ഒത്തിരി ഇഷ്ട്ടായി..

  ReplyDelete
 5. കൂടു വിട്ട് കൂടു മാറാതെ
  മറ്റൊരു രാശിച്ചക്രം!
  മനോഹരം എന്നല്ലാതെ മറ്റെന്തു പറയാന്‍
  പച്ചയായ ജീവിതങ്ങളെ കടും ചായങ്ങളില്ലാത്ത വരച്ചു കാട്ടി ...അഭിനന്ദനങ്ങള്‍ മാഷേ..:))

  ReplyDelete
 6. മനോഹരം.
  ഇഷ്ടായി ഒത്തിരി
  ആശംസകള്‍ അജിത്‌

  ReplyDelete
 7. നല്ല കവിത .... മനോഹരം .. നന്ദി അജിത്‌ ...

  ReplyDelete
 8. നല്ലവരികള്‍ !!!ആശംസകള്‍ അജിത്‌

  ReplyDelete
 9. നന്നായി .നമ്മുടെയെല്ലാം രാശി തെളിയാന്‍ ..പ്രാര്‍ത്ഥിക്കുന്നു ..ആശംസകള്‍ ...സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

  ReplyDelete
 10. ഇത് ജീവിതം ആശംസകള്‍

  ReplyDelete
 11. വളരെ മനോഹരമായ മനസ്സിലാക്കുവാന്‍ എളുപ്പം സാധിക്കുന്ന കവിത ആശംസകള്‍

  ReplyDelete
 12. രാശിചക്രം നന്നായി ,,എഴുതുക ധാരാളം ,,ആശംസകള്‍

  ReplyDelete
 13. നല്ല വരികള്‍

  ReplyDelete
 14. കൂടു വിട്ട് കൂടു മാറാതെ
  മറ്റൊരു രാശിച്ചക്രം!

  ഞാൻ മുമ്പ് ഇവിടെ കമെന്റിട്ടിരുന്നു, ഡിലീറ്റാക്കിയോ :(

  ReplyDelete
 15. മനോഹരമായി നല്ല കവിത

  ReplyDelete
 16. പഴയകാലത്തെര്‍ക്ക് കൂട്ടി കൊണ്ട് പോയപ്പോള്‍ വടക്കിനിയും തെക്കിനിയും ചായിപ്പും അടുക്കള പയ്യാരവും കാണിച്ചു തന്ന
  അജിത്തേ ജയിച്ചു മുന്നേറുക എല്ലാ വിധ ആശംസകളും

  ReplyDelete
 17. നല്ലത്, ജിവിതം വരച്ചിരിക്കുന്നു, കവിതയില്‍..

  ReplyDelete
 18. ഒന്നും മനസ്സിലായില്ലല്ലോ...

  ReplyDelete
 19. nalla varikal.... athil kooduthal parayaan ariyillatto.. ishtayi

  ReplyDelete
 20. കൊള്ളാംട്ടോ, ഈ ലളിത സുന്ദര ജീവിത ചക്രം. അഭിനന്ദനങ്ങള്‍.

  ReplyDelete
 21. നന്നായിരിക്കുന്നു.
  തെളിഞ്ഞു വിടരും ജീവിതഭാവങ്ങള്‍
  ലളിതമാം വരികളില്‍
  ആശംസകള്‍

  ReplyDelete
 22. ....വരികളില്‍ ലാളിത്യത്തിന്റെ പാറ്റകള്‍ പൊടിയുന്നുണ്ട്

  ReplyDelete
 23. ബൂലോഗത്തെ പ്രണയകവികൾ ഇതൊക്കെക്കണ്ട് പഠിക്കട്ടെ. ജീവന്റെ തുടിപ്പുള്ള രചന.

  ReplyDelete
 24. ലളിതമായ വരികള്‍ . വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .

  ReplyDelete
 25. രാശിചക്രങ്ങള്‍ ഇനിയും ഉരുളട്ടെ..ആശംസകള്‍

  ReplyDelete
 26. എന്നെ ഈ കവി അമൃത്‌ ഊട്ടുന്നു!
  ഇവ അക്ഷരങ്ങളല്ല, ജീവിതത്തിന്റെ ജീവനുള്ള തുടിപ്പുകളാണ്‌. അനുഭൂതിയുടെ നേര്‍ത്ത സ്പര്‍ശം യുക്തിയോടെ സര്‍വ്വ ചരാചരങ്ങളിലേക്കും പരന്ന് ലയിക്കുന്ന കാഴ്ച...
  ശരിതന്നെ, നൈമിഷികമല്ലാത്ത, ശാശ്വതവുമല്ലാത്ത ജൈവസ്ഫുലിംഗങ്ങള്‍ അടുപ്പിലെ തീക്കനലുകളില്‍ മാത്രം കെട്ടടങ്ങുന്നില്ല, കവേ!
  -Enchanting!
  താങ്കളുടെ തൂലികയെ ഞാന്‍ ചുംബിക്കുന്നു.

  ഇവിടെ എന്നെ എത്തിച്ച സാബുവിന്‌ പ്രത്യേക നന്ദി.

  ReplyDelete
 27. super lines..
  my hearty congrates..

  ReplyDelete
 28. മനോഹരം ... അതിമനോഹരം..!!
  ആശംസകള്‍..

  ReplyDelete
 29. മനോഹരമായിട്ടുണ്ട് ഈ കവിത. വളരെ സിമ്പിളായിരിക്കുന്നു.
  ആശംസകൾ

  ReplyDelete
 30. ജീവിതത്തിന്റെ അത്മാമാശം കവിതയില്‍ തുറന്നു കാണിച്ചു ആശംസകള്‍  \
  \

  ReplyDelete
 31. മാറി മാറി വരുമ്പോഴും മാറാതെ ഉരുളുന്ന രാശിചക്രം. നല്ല കവിത. ഈ കവിത ശ്രദ്ധയില്‍ കൊണ്ടുവന്നതിന്‌ സാബുവിനോട്‌ നന്ദിയുണ്ട്‌.

  ReplyDelete
 32. ഇഷ്ടായി സുഹൃത്തെ വരികളിലെ ലാളിത്യം ..
  ആശംസകള്‍ നന്ദി ..

  ReplyDelete
 33. മനോഹരമായിരിയ്ക്കുന്നു.ലളിതമായ കവിത എന്നിതിനെ ഞാൻ പറഞ്ഞാൽ ഞാനതീ കവിതയോട് ചെയ്യുന്ന നെറിവ്കേടാകും.

  വികാരസാഗരമാണോരോ വരികളിലും...ഇതിന്റെ കാമ്പ് "ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
  അമ്മയതു ചീന്തിയെടുത്ത്
  അഞ്ചുതിരിയാക്കി വിളക്കിന്മേല്‍ വയ്ക്കും"

  ഈ വരികളാണ് ഞാൻ വായിച്ചത് ശരിയായ ദിശയിലൂടെയെങ്കിൽ.....

  ഒരുപാടാശംസകൾ....

  ReplyDelete
 34. ആളുകൾ / ആസ്വാദകർ വായിച്ചനുഭവിക്കണം, ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്ന ലളിതമായ വാക്കുകൾ വരികളിലൂടെ നൃത്തം ചെയ്യുന്ന അർഥ സമ്പുഷ്ടമായ ഒരു കവിത....

  ആശംസകൾ.... നന്ദി....

  ReplyDelete
 35. അജിത്‌ ..വായിച്ചു..ആലാപനത്തില്‍

  അര്‍ഥം അറിഞ്ഞു കേട്ടു...നല്ല ശബ്ദവും..


  അഭിനന്ദനങ്ങള്‍..ലിങ്ക് അയച്ചു തന്ന

  സാബുവിന് നന്ദിയും ..

  ReplyDelete
 36. എല്ലാം അടങ്ങിയ വരികൾ...
  അഭിനന്ദനങ്ങൾ...

  ReplyDelete
 37. ലളിതം. മനോഹരം. പ്രസക്തം.

  ReplyDelete
 38. കവിത പഴയകാല ജീവിതത്തിലേക്ക് ഒരുനിമിഷം കൈ പിടിച്ച് കൊണ്ടുപോയി. നന്നായിരിക്കുന്നു. ആശംസകൾ

  ലിങ്ക് അയച്ചു തന്ന സാബുവിന് നന്ദി.

  ReplyDelete
 39. Koyakutty
  ഹൃദ്യമായ ശൈലിയില്‍...പഴയകാലത്തെ കാഴ്ചകളിലേക്ക്...ഓര്‍മയായ
  തെക്കിനിയും ചായിപ്പും അടുക്കള പയ്യാരവും...അടുക്കളയുടെ ഇരുണ്ട വെളിച്ചത്തിലും തെളിച്ചത്തോടെ നിറഞ്ഞ സ്നേഹത്തോടെ...അമ്മ.

  ഇഷ്ടായി...അജിത്‌. ആശംസകള്‍...

  ReplyDelete
 40. തെറ്റിധരിച്ചു പോയി! മഴപ്പാറ്റ കള്‍ കവിതയുടെ പേരെന്ന് നിനച്ചു..!

  വിളക്കണയുമ്പോൾ
  ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
  ഉണ്ണിയുറങ്ങും
  ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
  അമ്മ വീണ്ടും
  തീയ് കോരി ചിന്തൂരം ചാർത്തും
  ചുവപ്പുരാശിച്ചക്രമുരുളും...


  ഇഷ്ടമായി എന്നാ ഒരൊറ്റ വാക്കില്‍ നിര്ത്തുന്നു!

  ReplyDelete
 41. നന്നായിട്ടുണ്ട് ...പലയാവര്‍ത്തി വായിച്ചു ..ശെരിക്കും മനസ്സിലേക്ക് കയറാന്‍ ..എന്റെ കുറ്റാട്ടോ..ഒന്നും പെട്ടെന്നങ്ങ് കയറില്ല ..അതോണ്ടാ...
  എഴുത്തുകള്‍ എല്ലാം കൊള്ളാം .തുടരുക ..ആശംസകള്‍
  സ്നേഹത്തോടെ സൊണെറ്റ്

  ReplyDelete
 42. കവിത നന്നായിരിക്കുന്നു സുഹൃത്തേ...ആശംസകള്‍

  ReplyDelete
 43. വളരെ നല്ല കവിത

  ReplyDelete