22 Feb 2014

ചുവരെഴുത്തുകൾ മായുന്നു

ajith kc

അരിവാളും ചുറ്റികയും
കയ്യാലയിലങ്ങനെ
പച്ചകുത്തിയപോലെ,
സ്കൂളീന്നു പോരും വഴി
അഷ്ടമനാണത്
അയ്യടാന്നു കണ്ടെത്തീത്...

കുമ്മായമെങ്ങനെ
പച്ചയായി,
പച്ച മുളച്ചതെന്താ
തലേം താഴ്ത്തി?
ഒരായിരം ചോദ്യചിഹ്നങ്ങൾ
വരിയും നിരയുമായി!

അഷ്ടമനും കൂട്ടരും
ഓരൊന്നടർത്തിയെടുത്ത്
അടരാടി,
ചിലർ കബന്ധങ്ങളായി
ചിലർ വീറോടെ മുഷ്ടിയുയർത്തി...
മുമ്പേയടർന്ന നക്ഷത്രം മാത്രം
ചുവന്നു തുടുത്ത് മാനത്ത്!

2 comments:

  1. ഈ സസ്യത്തിന്റെ മലയാളം പേരെന്താ ?

    ReplyDelete
  2. ചുവരെഴുത്തുകള്‍ പുതിയത് വരുന്നുണ്ടെമ്പാടും.
    അജണ്ടകള്‍ മാറുന്നു

    ReplyDelete