3 Oct 2014

സഹപാഠി



കുങ്കുമം (നവംബർ 2014)

നീയോർക്കുന്നുണ്ടോ,
ഒന്നാം ബഞ്ചിലെ പൊണ്ണത്തടിയനെ
കട്ടിക്കണ്ണടയുള്ള
ചപ്രത്തലയുള്ള പത്രാസുകാരനെ?
നെയിംസ്ലിപ്പൊട്ടിച്ച
അവന്റെ ബുക്ക് കട്ടെടുത്ത്
വിശറനെക്കേറ്റി
കോളത്തോട്ടിൽ തോണിയാക്കീത്,
ചോന്ന റിബൺകാരി ചെന്നുപറഞ്ഞ്
ഏലിയാമ്മ ടീച്ചർ പെടപ്പിച്ച്ത്...
അതെയതെ,
ഒരീസം ചോറും മോഷ്ടിച്ചു!
ഇന്നലെ അവനെ കണ്ടെടോ,
കഷ്ടത്തിലാണേ ആ വാധ്യാരിപ്പോൾ
ചോക്കുപൊടീം തിന്ന്
തൊണ്ടേം പൊട്ടിച്ച്
പാറാവു നിക്കും പോലെ
പണിപ്പെട്ടതല്ലേ,
നീയാ പേപ്പറൊന്നൊപ്പിടണേ
പാവം പെൻഷൻ വാങ്ങിച്ചോട്ടെ...
ശരിശരി എത്തിച്ചോളാം
അപ്പോ പിന്നെ
ഓപ്പറേഷന്റെ ഡേറ്റു കൊടുക്കുവാണേ...

2 comments:

  1. പാവം വാദ്ധ്യാര്‍

    ReplyDelete
  2. ഓര്‍ക്കുന്നുണ്ടോ ഞങ്ങളെയൊക്കെ ? :)

    ReplyDelete