കവിതകണ്ഠൻ
കഴുത്തിനു പിടിച്ചത്
ആസ്വാദകൻ,
വായ പൊത്തിയത്
നിരൂപകൻ!
തിരിച്ചറിവ്
പുഴയിൽ അവളെക്കണ്ടു
അവൾ അയാളെയും
പ്രണയത്തിന്റെ പുഴ;
അവർ ഇരു കരകളിലായിരുന്നു!
ദാമ്പത്യം
നമ്മളിരുവരും
ഒരേ കുടക്കീഴിലായിരുന്നു
പരസ്പരം നനയ്ക്കരുതെന്ന
കടുത്ത ശ്രമത്തിൽ
നാമിരുവരും നനഞ്ഞു!
വിധി
ഞാനുറക്കെയുറക്കെ പറഞ്ഞു
സ്വതന്ത്രനാണെന്ന്
സത്യം കേൾക്കേണ്ടവൻ
ബധിരനായിരുന്നു!
________________________________________________ (പാര മാസിക, 2003 ഡിസംബർ)
ഈശ്വരോ രക്ഷതു
ഭർത്താവ് രക്ഷതി യൗവ്വനേ
പുത്രൻ രക്ഷതി വാർദ്ധക്യേ
ന കീശ സ്വാതന്ത്ര്യമർഹതി!
________________________________________________ (ചിരിച്ചെപ്പ് മാസിക, 2004 ജൂലൈ)
കണി
ഏതൊരൊച്ചയീ മണിക്കിനാവറുത്തു
ആരുറക്കമുണർത്തിയോതുന്നു പ്രഭാതമായി
വെന്ത ദേഹങ്ങളാരെറിഞ്ഞെൻ മുന്നിൽ
വെണ്ണീറായിക്കിടപ്പെതെൻ പൂമുഖം തന്നെയോ!
___________________________________________________ ( ഉണ്മ മാസിക, 2005 ഏപ്രിൽ)
ഇഷ്ടമായി..പ്രത്യേകിച്ചും ദാമ്പത്യവും കണിയും...ആശംസകള്‍ അജിത്.
ReplyDeleteഅജിത്ത്... കവിതകള്‍ ഒത്തിരി ഇഷ്ട്ടമായി ...
ReplyDeleteഞാനുറക്കെയുറക്കെ പറഞ്ഞു
സ്വതന്ത്രനാണെന്ന്
സത്യം കേൾക്കേണ്ടവൻ
ബധിരനായിരുന്നു!
സസ്നേഹം ...
കവിത വായിച്ചു.. അജിത്ത് ആശംസകൾ !!!
ReplyDeleteഈ ബോണ്‍സായ് കവിതകള്‍ ഇഷ്ടമായി കേട്ടോ
ReplyDeleteഇഷ്ടപ്പെട്ടു..... ആശംസകൾ....
ReplyDeleteഎല്ലാം ഒന്നിനൊന്നു മെച്ചം...
ReplyDeleteഇഷ്ടപെട്ടത് ഇവിടെ കോപി ചെയ്യണമെന്നുണ്ട്... മുഴുവന്‍ കോപി ചെയ്യുന്നത് ഭംഗിയല്ല...
ആശംസകള്‍..
ഇഷാട്ടപ്പെട്ടു... പ്രത്യേകിച്ച് ഇശ്വരോ രക്ഷതു...
ReplyDeleteആശംസകള്‍
ReplyDelete