1.
വസന്തം വന്നു,
ഉദാസ മേഘത്തിന്റെ
ഉള്ളു ചുരന്ന്
ഒരു വെള്ളി നൂൽ പോലെ
മാറിലമർന്ന വാത്സല്യത്തിന്റെ
നിലാ വെണ്മപോലെ
സ്വപ്നാരണ്യത്തിലെ
വർണ്ണപ്പക്ഷികളുടെ
സ്വരമേളനം പോലെ...
ചാണകമെഴുതിയ
കളിമുറ്റത്ത്
ഒരു കുടന്ന പൂക്കൾ!
2.
ഇവിടെ പട്ടണത്തിൽ
ഈ ഫ്ലാറ്റിൽ
എനിയ്ക്കതിഥിയൊ,
ഇപ്പാതിരയിൽ
ആരാണു തെരുതെരെ
മുട്ടുന്നതു..?
അടയ്ക്കാൻ മറന്ന
ജാലകത്തിലൂടെ
അകത്തു കടന്നു
തന്നിഷ്ടത്തോടെ
ഇരിപ്പിടത്തിലമരുന്നതാരാണ്,
ചോരൻ..!
പൂമണം നിറച്ചു
കാതിലോതി,
"ഇത്രയേ തരപ്പെട്ടുള്ളൂ.."
ജാലകച്ചെടിയിൽ
ഒരഞ്ചിതൾപ്പൂവ് !
OO അജിത് കെ.സി
ഉദാസ മേഘത്തിന്റെ
ഉള്ളു ചുരന്ന്
ഒരു വെള്ളി നൂൽ പോലെ
മാറിലമർന്ന വാത്സല്യത്തിന്റെ
നിലാ വെണ്മപോലെ
സ്വപ്നാരണ്യത്തിലെ
വർണ്ണപ്പക്ഷികളുടെ
സ്വരമേളനം പോലെ...
ചാണകമെഴുതിയ
കളിമുറ്റത്ത്
ഒരു കുടന്ന പൂക്കൾ!
2.
ഇവിടെ പട്ടണത്തിൽ
ഈ ഫ്ലാറ്റിൽ
എനിയ്ക്കതിഥിയൊ,
ഇപ്പാതിരയിൽ
ആരാണു തെരുതെരെ
മുട്ടുന്നതു..?
അടയ്ക്കാൻ മറന്ന
ജാലകത്തിലൂടെ
അകത്തു കടന്നു
തന്നിഷ്ടത്തോടെ
ഇരിപ്പിടത്തിലമരുന്നതാരാണ്,
ചോരൻ..!
പൂമണം നിറച്ചു
കാതിലോതി,
"ഇത്രയേ തരപ്പെട്ടുള്ളൂ.."
ജാലകച്ചെടിയിൽ
ഒരഞ്ചിതൾപ്പൂവ് !
OO അജിത് കെ.സി
Photo : Srijitha |
"ഇത്രയേ തരപ്പെട്ടുള്ളൂ.."
ReplyDeleteഅതെങ്കിലും ഉണ്ടല്ലോ...
ജാലകച്ചെടിയിലെ അഞ്ചിതല്പ്പൂ പൂത്തപ്പോള്‍ ഇമ്മാതിരി സുഗന്ധമോ ?പട്ടണം മുഴുവനും പൂത്തിരുന്നെങ്കിലോ?
ReplyDeleteവസന്തം ഒരഞ്ചിതള്പ്പൂവുമായി ജാലകത്തില്‍....ചോരനെപ്പോലെ. നല്ല കല്പന
ReplyDeleteഇനിയും വായിക്കുന്നവര്‍ക്കൊരു കൈ സഹായം:-
ഉദാസം = ഉത്ക്ഷേപം, ഗണിക്കാതെ വിട്ടുകളയല്, ആട്ടിക്കളയല്‍, പുറത്താക്കല്‍
അടയ്ക്കാൻ മറന്ന
ReplyDeleteജാലകത്തിലൂടെ
അകത്തു കടന്നു
തന്നിഷ്ടത്തോടെ
ഇരിപ്പിടത്തിലമരുന്നതാരാണ്,