23 Mar 2012

പുഴ കാട്ടിയത് തന്റെ മുഖം, കണ്ടു മടങ്ങിയത് ഞാനെന്റെ മുഖം!

കവിതകണ്ഠൻ

കഴുത്തിനു പിടിച്ചത്
ആസ്വാദകൻ,
വായ പൊത്തിയത്
നിരൂപകൻ!

തിരിച്ചറിവ്

പുഴയിൽ അവളെക്കണ്ടു
അവൾ അയാളെയും
പ്രണയത്തിന്റെ പുഴ;
അവർ ഇരു കരകളിലായിരുന്നു!

ദാമ്പത്യം

നമ്മളിരുവരും
ഒരേ കുടക്കീഴിലായിരുന്നു
പരസ്പരം നനയ്ക്കരുതെന്ന
കടുത്ത ശ്രമത്തിൽ
നാമിരുവരും നനഞ്ഞു!

വിധി

ഞാനുറക്കെയുറക്കെ പറഞ്ഞു
സ്വതന്ത്രനാണെന്ന്
സത്യം കേൾക്കേണ്ടവൻ
ബധിരനായിരുന്നു!
________________________________________________ (പാര മാസിക, 2003 ഡിസംബർ)

ഈശ്വരോ രക്ഷതു

അച്ഛൻ രക്ഷതി കൗമാരേ
ഭർത്താവ് രക്ഷതി യൗവ്വനേ
പുത്രൻ രക്ഷതി വാർദ്ധക്യേ
ന കീശ സ്വാതന്ത്ര്യമർഹതി!
________________________________________________ (ചിരിച്ചെപ്പ് മാസിക, 2004 ജൂലൈ)


കണി

ഏതൊരൊച്ചയീ മണിക്കിനാവറുത്തു
ആരുറക്കമുണർത്തിയോതുന്നു പ്രഭാതമായി

വെന്ത ദേഹങ്ങളാരെറിഞ്ഞെൻ മുന്നിൽ
വെണ്ണീറായിക്കിടപ്പെതെൻ പൂമുഖം തന്നെയോ!
___________________________________________________ ( ഉണ്മ മാസിക, 2005 ഏപ്രിൽ)



8 comments:

  1. ഇഷ്ടമായി..പ്രത്യേകിച്ചും ദാമ്പത്യവും കണിയും...ആശംസകള്‍ അജിത്‌.

    ReplyDelete
  2. അജിത്ത്... കവിതകള്‍ ഒത്തിരി ഇഷ്ട്ടമായി ...
    ഞാനുറക്കെയുറക്കെ പറഞ്ഞു
    സ്വതന്ത്രനാണെന്ന്
    സത്യം കേൾക്കേണ്ടവൻ
    ബധിരനായിരുന്നു!

    സസ്നേഹം ...

    ReplyDelete
  3. കവിത വായിച്ചു.. അജിത്ത് ആശംസകൾ !!!

    ReplyDelete
  4. ഈ ബോണ്‍സായ് കവിതകള്‍ ഇഷ്ടമായി കേട്ടോ

    ReplyDelete
  5. ഇഷ്ടപ്പെട്ടു..... ആശംസകൾ....

    ReplyDelete
  6. എല്ലാം ഒന്നിനൊന്നു മെച്ചം...
    ഇഷ്ടപെട്ടത് ഇവിടെ കോപി ചെയ്യണമെന്നുണ്ട്... മുഴുവന്‍ കോപി ചെയ്യുന്നത് ഭംഗിയല്ല...

    ആശംസകള്‍..

    ReplyDelete
  7. ഇഷാട്ടപ്പെട്ടു... പ്രത്യേകിച്ച് ഇശ്വരോ രക്ഷതു...

    ReplyDelete