14 Nov 2014

മാനത്തുണ്ടൊരു മുത്തശ്ശി

മാനത്തുണ്ടൊരു മുത്തശ്ശി
മായക്കഥയിലെ മുത്തശ്ശി
നേരം പുലരും നേരത്ത്
തെച്ചിപ്പൂക്കളിറുത്തിട്ട്
മാലകൾ തൂക്കും മുത്തശ്ശി
മന്ത്രം ചൊല്ലി വെളുപ്പിച്ച്
പുഞ്ചിരി തൂകും മുത്തശ്ശി
ചിലനാളമ്പോ കറുപ്പിച്ച്
തപ്പും തുടിയുമെടുത്തിട്ട്
പൊട്ടിച്ചിരികൾ മുഴക്കുന്നു
ഉണ്ണികൾ പേടിച്ചോടുമ്പോൾ
കാറ്റും കോളും തീർത്തിട്ട്
തുമ്പിക്കൈകൾ ചീറ്റും പോൽ
മുറ്റമടിച്ചു കഴുകുന്നു
സായം സന്ധ്യാ നേരത്ത്
പൊന്നിൻ കട്ടയെറിഞ്ഞിട്ട്
മിന്നും പൂക്കൾ വിടർത്തുന്നേ

മായക്കഥയിലെ മുത്തശ്ശി !

1 comment:

  1. കുട്ടിപ്പാട്ട് അതിമനോഹരം

    ReplyDelete