15 Oct 2014

ബ്ലൂ ടൂത്ത്



ഗീതമ്മ ടീച്ചർ
ജ്യാമിതി പഠിപ്പിച്ചു,
ഞാനും നീയും
ഒരേ രേഖയിൽ
അഗ്രബിന്ദുക്കളായി

ജോയിസാറിന്റെ
ജ്യോഗ്രഫിയും തെറ്റ്
നമുക്കിടയിൽ
ഗ്രഹണമറകളില്ല

സജാതീയധ്രുവങ്ങൾ
വികർഷിക്കുമെന്നോ
എലിസബത്ത് ടീച്ചറും
കള്ളം പറയുന്നു

ആവർത്തനപ്പട്ടികയിൽ
മാറ്റി നിർത്തിയ
മൂലകങ്ങളേതെന്നോ
സീനത്ത് ടീച്ചറേ...

അല്ലാ,
നീയെന്തേ ക്ലാസ്സിൽ
പൊട്ടിച്ചിരിച്ചത്,
ഞാനൊന്നും പറഞ്ഞില്ലല്ലോ!

2 comments:

  1. ചിരിച്ചതെന്തെന്നു പറയും മുന്നേ കൂട്ടമണിയടിച്ഛല്ലോ

    ReplyDelete
  2. പറയാത്ത ചില ചിരികള്‍!!

    ReplyDelete