12 Dec 2012

പകരo


 


 
 
 
 
 
 
 
 
 
 
 
 
 
 
 
പകുത്തുവച്ച പാടത്തേക്ക്
മുറിഞ്ഞുവീണ നിലാവേ
എനിക്കു നൽകുക,
നിന്റെ ചുരന്ന  മാറു്!

എന്റെ വേർപ്പു വീണു
തപിച്ച പാടത്തെ
നനച്ചുണർത്തു നീ
നിന്റെ മനസ്സൊപ്പം
തുടിയ്ക്കും നിറകുടങ്ങളാൽ!

എന്റെയുണ്ണിയ്ക്ക്
നെൽക്കുടന്നയിൽ
ഇറ്റി നൽകും നിൻ
സ്നേഹ വെണ്മയ്ക്ക്
സ്നിഗ്ദ്ധേ എന്തു
നൽകുവാൻ, പകരമീ
ചേറണിക്കവിത മാത്രം !
O


4 comments:

 1. എന്തുണ്ട് പകരം നൽകാൻ....

  ReplyDelete
 2. നിൻ
  സ്നേഹ വെണ്മയ്ക്ക്
  സ്നിഗ്ദ്ധേ എന്തു
  നൽകുവാൻ, പകരമീ
  ചേറണിക്കവിത മാത്രം !

  ReplyDelete
 3. നനച്ചുണർത്തു നീ

  ReplyDelete