25 Nov 2012

ആഫ്രിക്ക














കടൽ കടഞ്ഞ
കരിങ്കൽ പ്രതിമപോലെ
അറ്റ്ലസിൽ
നഗ്നം അവൾ കിടന്നു

കടുത്തൊരിച്ഛയുടെ
വേർപ്പുചാലിൽ
വെളുത്ത പരിഹാസത്തിൻ
പകലൊടുങ്ങിയപ്പോൾ

കറുത്ത കനവിൽ
കരുത്തിൻ നേരിണഞ്ഞു
കറുത്ത മാറിൽ സ്നിഗ്ദ്ധം
കിനാപ്പൂക്കൾ വിരിഞ്ഞുലഞ്ഞു!

3 comments:

  1. ആഫ്രിക്ക നല്ല ഭൂഖണ്ഢം

    ReplyDelete
  2. കടൽ കടഞ്ഞ
    കരിങ്കൽ പ്രതിമപോലെ
    അറ്റ്ലസിൽ
    നഗ്നം അവൾ കിടന്നു----AFRICA---ishtamayi

    ReplyDelete
  3. ആദ്യവരികൾ വായിച്ചപോൾ അറ്റ്ലസ് ജ്യൂവലേഴ്സിന്റെ കലണ്ടറാണെന്നാ വിചാരിച്ചെ....പിന്നെയാണു കാര്യം മനസിലായത്.....ആഫ്രിക്ക ഇഷ്ടമായി

    ReplyDelete