26 Apr 2012

വാക്കിന്റെ വരരുചി












പൂവുകൾക്കിടയിൽ നിന്നും
മുള്ളുകൾ അടർത്തി
അവൻ പുഞ്ചിരിച്ചപ്പോൾ
തെറിച്ച തെറ്റാടി കൊണ്ട്
നക്ഷത്ര മാലാഖ
അവനെ കടാക്ഷിച്ചു

മലമുകളിലേക്ക്
കല്ലുരുട്ടിയെത്തിയപ്പോൾ
പുലിപ്പാൽ കറന്ന
ദിവ്യൻ പേരു കൊടുത്തു

അകക്കെട്ടിലമ്മ
ത്രിശൂലദംഷ്ട്രയാൽ
നാവിൽ നിറച്ചു
ദുരിതേതിഹാസം

ജ്വരമാർന്ന കനവിന്
സഹജബോധം,
പുസ്തകം ചിതൽ തിന്നാൽ
മണ്ണിന്റെ ഗന്ധം!

തിരിഞ്ഞു നോക്കരുത്,
തണൽ മരച്ചായ് വിൽ
മാംസമൊഴിഞ്ഞപ്പോൾ
നക്ഷത്രത്തെ അവൻ ശാസിച്ചു...

നാവിൻ ചുരിക
വരമൊഴിയായി,
പന്തിരുകുലങ്ങളിൽ
സ്തന്യം നുണയാതെ
കവിതകൾ വെന്തു,

കരുണയല്ല കാമം
വായ കീറിയവൻ
വാക്കു കൊടുത്തിട്ടുണ്ട്!


O അജിത് കെ.സി

11 comments:

  1. കവിതയുടെ പുലിപ്പുറത്തേറി വരാന്‍ ഒരേ ഒരു അയ്യപ്പന്‍ മാത്രം ...
    കവിത നന്നായി ...

    ReplyDelete
  2. അയ്യപ്പന്‍..മരിച്ചപ്പോള്‍ മഹാനായ കവി. ജീവിച്ചിരുന്നപ്പോള്‍...

    ReplyDelete
  3. ഈ സ്മരണ നന്നായി ... ആശംസകള്‍

    ReplyDelete
  4. കവിത വായിച്ചു, ആശംസകൾ

    ReplyDelete
  5. മലയാളത്തിന്റെ കവി ജന്മങ്ങള്‍ക്ക് പ്രണാമം നന്നായി വരികള്‍

    ReplyDelete
  6. വ്യവസ്ഥയുടെ സാംബ്രദായിക നെറികേടുകളോട് സന്ധിചെയ്യാനറിയാത്ത അവന്റെ മൃതശരീരത്തോട് വ്യവസ്ഥാപിതമായ ഉപചാരങ്ങള്‍ക്കായി കാത്തുകിടക്കാന്‍ കല്‍പ്പിച്ചു പക തീര്‍ത്തു....... ആചാരവെടികളുതിര്‍ത്ത് ,മരിച്ചു പോയ അവനെ അവര്‍ കൊന്നുകളഞ്ഞു.....

    ജീവിതവും കവിതയും ആഘോഷമാക്കിയ അയ്യപ്പനുള്ള ഇളമുറക്കാരന്റെ അഭിവാദ്യങ്ങള്‍ നല്ല ഒരു കവിതയായി വായിച്ചു.....

    ReplyDelete
  7. കവിത നന്നായിട്ടുണ്ട്... ആശംസകള്‍...

    ReplyDelete
  8. അക്ഷരങ്ങളെ സ്നേഹിച്ച് അക്ഷരങ്ങളെ ആത്മാര്‍ഥമായി കണ്ട അയ്യപ്പന് പ്രണാമം ...ഒപ്പം നല്ല വരികളാല്‍
    സ്മരിച്ച ഈ പോസ്റ്റിനു ആശംസകളും നേര്‍ന്നു കൊണ്ട് സസ്നേഹം ഒരു കുഞ്ഞു മയില്‍പീലി

    ReplyDelete
  9. ഒറ്റപ്പെട്ടു പോയവന്റെ നോവുകള്‍ പകര്‍ത്തിയ മഹാ കവിയ്ക്കുള്ള ...ഈ ഉപഹാരവും ... മനസ്സ് ഏറ്റെടുക്കുന്നു ... അജിത്‌ ജീ .... എല്ലാ അഭിനന്ദനങ്ങളും ...............

    ReplyDelete
  10. നാവിൻ ചുരിക
    വരമൊഴിയായി..................കവിത നന്നായിട്ടുണ്ട്... ആശംസകള്‍...

    ReplyDelete
  11. മരണമില്ലാത്ത കവി
    അഭിനന്ദനങ്ങള്‍

    എന്റെ ചിന്തകള്‍
    http://admadalangal.blogspot.com/

    ReplyDelete