അതിരിൽ നിന്ന ചെമ്പകം
വേലിക്കൊരു താങ്ങായിരുന്നു
അതിന്റെ കലമാൻ കൊമ്പുകൾ
ഇരുവശത്തേക്കും വളർന്ന്
ഇടയ്ക്കിടെ പൂക്കളുമായി
തലയുയർത്തി നിന്നിരുന്നു,
അതിന്റെ ദാഹവേരുകൾ
അതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
ഇതളുകളായടർന്ന പൂമണം
അതിരുകൾ മറന്നൊഴുകി...
ഒരു നാളിലതു, നെടുകെപ്പിളർന്നു്
ഇരുവശത്തേക്കും ചാഞ്ഞു !
O അജിത് കെ. സി
വേലിക്കൊരു താങ്ങായിരുന്നു
അതിന്റെ കലമാൻ കൊമ്പുകൾ
ഇരുവശത്തേക്കും വളർന്ന്
ഇടയ്ക്കിടെ പൂക്കളുമായി
തലയുയർത്തി നിന്നിരുന്നു,
അതിന്റെ ദാഹവേരുകൾ
അതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
ഇതളുകളായടർന്ന പൂമണം
അതിരുകൾ മറന്നൊഴുകി...
ഒരു നാളിലതു, നെടുകെപ്പിളർന്നു്
ഇരുവശത്തേക്കും ചാഞ്ഞു !
O അജിത് കെ. സി
(ശ്രീരഞ്ജിനി മാസിക 2004 ഒക്ടോബർ)
നെടുകെ പിളര്‍ന്ന് ചാഞ്ഞെങ്കിലും ചെമ്പകമണത്തെ പിളര്‍ക്കാനാകുമോ....പൂമണം വീശുന്നു
ReplyDelete(:
ReplyDeleteഅതിന്റെ ദാഹവേരുകൾ
ReplyDeleteഅതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
ഇതളുകളായടർന്ന പൂമണം
അതിരുകൾ മറന്നൊഴുകി...
മനോഹരം......അതിരുകളില്ലാതെ ഈ കവിതകളും ഒഴുകട്ടെ....
സുപ്രഭാതം..
ReplyDeleteഒന്നും അറിയിയ്ക്കാതെ പലതും പറഞ്ഞ വരികള്‍ അല്ലേ..?
ക്രൂരമായി പോയില്ലേ അവളെ നെടുകെ പിളര്‍ത്തത്..?
ആശംസകള്‍ ട്ടൊ...!
അവസ്സാന വരികളില്‍ എന്തോ പേറുന്നുണ്ട് ..
ReplyDeleteഎന്നാലൊ പുറമേക്ക് കാണിക്കാത്ത ഒന്ന് ..
എന്താണത് ?
ജീവിതത്തിന് താങ്ങും , പരിമളവും പകര്‍ത്തീ ..
ആഴത്തില്‍ വേരൊടിയതുമായ ആ ബന്ധമെങ്ങനെ ..
നെടുകേ പിളര്‍ന്ന് .......
അര്‍ത്ഥ ഗര്‍ഭം ഉള്ള വരികളിലൂടെ കൂട്ടുകാരന്‍ ....................
ഒരു നാളിലതു, നെടുകെപ്പിളർന്നു്
ReplyDeleteഇരുവശത്തേക്കും ചാഞ്ഞു !
..
..
അത് മാത്രമാണ് സത്യം പലപ്പോഴും..