25 Mar 2012

സ്വാതന്ത്ര്യം കാക്കുന്നവർ

നാട്ടുവൈദ്യൻ കുറിച്ചേകിയ
നാവുണക്കിപ്പച്ചയെപ്പോലെ
വിഷക്കെട്ടായി സ്വാതന്ത്ര്യം
തൊണ്ടയിൽ കരിനീലയായി

കാവലാളുകൾ

വർണ്ണഭേദങ്ങളറിയാതെ
കരിമ്പടത്തിനുള്ളിൽ
നേരവേഗങ്ങൾക്കൊത്ത്
നിശ്ശബ്ദം നീങ്ങി
കാമം കരഞ്ഞു തീർത്ത്
നെഞ്ചിൻ കൂടുന്തിച്ച്
ലോഹച്ചാർത്ത് വാങ്ങി,
ഉരുളച്ചോറിലവർക്ക്
കയർപ്പെറിഞ്ഞു കിട്ടി...

മുദ്രവീണ് പുതുമ പോയ

വാക്കുകളിൽ അറിഞ്ഞതെന്ത്,
തങ്ങൾ കാക്കുന്ന കോട്ടകൾക്കുള്ളിൽ
തേങ്ങലുകൾ മാത്രമെന്നോ
ശാപപ്പൊരുളറിയാതെ
കാത്തുകാത്തിരിക്കുന്നത്
നരവീണ ചിറകുമായി
ശലഭങ്ങളെന്നോ
ഭരണച്ചാടു തിരിക്കുന്നത്
തിമിരക്കാഴ്ചകളെന്നോ!

വിധിവിഹിതമെന്തുമാട്ടെ,

ദുരയാനം തന്നെ
സ്വാതന്ത്ര്യമെന്നറിയുന്നു
കാവലാളായി
ഞാനുമെൻ യൗവ്വനം തളയ്ക്കുന്നു!
 

 OO അജിത് കെ.സി (ചരൽ മാസിക, 1173 ഇടവം)


3 comments:

  1. കടം കവിത...സുല്ല് സുല്ല് സുല്ല്

    ReplyDelete
  2. സ്വാതന്ത്ര്യം എന്നാ പാരതന്ത്ര്യം ...കവിത നന്നായി

    ReplyDelete
  3. വിഷക്കെട്ടായി സ്വാതന്ത്ര്യം
    ...................
    ഇഷ്ടമായി...

    ReplyDelete