17 Mar 2012

മിന്നാമിന്നികൾ

ഗ്രാമം മാസിക ജനുവരി 2012

തലമുറഭേദം

പുതിയ വീടിന്റെ
ഒറ്റക്കതകിനിപ്പുറം
ശീതീകരണിയോടി
വിയർത്തപ്പോഴും
കാരണവർ കയർത്തു,
"ശ്വാസം മുട്ടുന്നു!"

ഭഗ്നപ്രണയം

കറുത്തരാവിൽ
മുന്തിരിപ്പഴം
പുളിക്കുന്ന
തിമിരക്കൗശലം

ജീവിതം

ജനിച്ചവന്റെ കടം
ഗർഭപാത്രത്തിന്
മരിച്ചവന്റേത്
ശവപ്പെട്ടിക്ക്
ഇടയിലിങ്ങനെ
കടങ്ങൾ പെരുകി...

ന്യായം

ചുരം കടന്നെത്തിയ
കുളിർ കാറ്റ് പറഞ്ഞു
വാതിലില്ലാക്കാലം
ദ്വാരപാലകന് ഭിക്ഷ!

വാതിൽ

മരാശാരിയുടെ
കണ്ണിൻ മൂർച്ച
അണമുറിച്ച
പുഴയൊഴുക്ക്!

കവിയോട്

മധുരമിണയാത്ത
വാക്കുകളെന്തിനു്
മൺചൂരിൽ വേർത്ത്
ചുരമൊന്നു തീർക്കുക!

ആയുർ രക്ഷ

മുങ്ങിത്താഴും കപ്പൽ
നാണയം കറക്കി
നാവികൻ ശങ്കിച്ചു
വിധിപ്പച്ചയേതുപുറം

വാനപ്രസ്ഥം

തുറമുഖങ്ങളെല്ലാം
കണ്ടുമടുത്ത കപ്പിത്താൻ
ശാന്തം നടുക്കടലിൽ
നങ്കൂരത്തിൽ കാത്തുകിടന്നു!


_____________________________ പാര ഹാസ്യ മാസിക (2004) 


പുറത്തു വിടർന്നത്
പൂമുഖത്തു വയ്ക്കുക
അകത്തു പുകഞ്ഞത്
അടുക്കളയിലാഴ്ത്തുക!

____________________________________________ ഗ്രാമം മാസിക 2005 ഫെബ്രുവരി


തിര


ചിരിയായി നേർത്തും പതഞ്ഞും
കിതച്ചും വഴിയുന്ന വേർപ്പായി
മോഹമോരോ മഴയായി
മനസ്സിലിന്നേതൊ നനവിന്റെ ബോധം.


____________________________________________ വരമൊഴി മാസിക, 1179 മേടം

കംസവധം(ബാലെ) 

അധികാരത്തിന്റെ
കാമശാസ്ത്രമറിയാത്തവൻ
സിംഹാസനത്തിലിരുന്നു,
കാരാഗൃഹത്തിൽ
മധുവിധു ആഘോഷിച്ചവൾ
എട്ടുപെറ്റു! 

ജനാധിപത്യം (കവിതയിലല്ല!) 

ചെണ്ട ഗാന്ധിയ്ക്കു പഠിച്ച് മദ്ദളമുണ്ടായോ
മദ്ദളം വോട്ടവകാശം നേടി ചെണ്ടയായോ! 



പതിര് 

തീയിൽ കുരുത്ത പൂച്ച
വെയിൽ കണ്ടു വാടി!




15 comments:

  1. ഇത്തിരിപ്പൂക്കള്‍ എല്ലാം വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  2. eജീരക മിടായി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ..

    ReplyDelete
  3. ചെണ്ട ഗാന്ധിയ്ക്കു പഠിച്ച് മദ്ദളമുണ്ടായോ
    മദ്ദളം വോട്ടവകാശം നേടി ചെണ്ടയായോ!


    ആശംസകൾ. നന്നായിരിക്കുനു,എല്ലാം.

    ReplyDelete
  4. എല്ലാ വരികളും നന്നായിരിക്കുന്നു കുഞ്ഞു കവിതകള്‍ ക്ക് വന്ബന്‍ ആശംസകള്‍

    ReplyDelete
  5. സ്ത്രീധനം കലക്കി. :)

    ReplyDelete
  6. നന്നായിട്ടുണ്ട്..പ്രത്യേകിച്ച് സ്ത്രീധനം, ജീവിതം തുടങ്ങിയവ.

    ReplyDelete
  7. അര്‍ത്ഥസബുഷ്ടം! ഗഹനം അതി ഗഹനം.

    ReplyDelete
  8. 8. വാനപ്രസ്ഥം
    ===============
    തുറമുഖങ്ങളെല്ലാം
    കണ്ടുമടുത്ത കപ്പിത്താൻ
    ശാന്തം നടുക്കടലിൽ
    നങ്കൂരത്തിൽ കാത്തുകിടന്നു..nice

    ReplyDelete
  9. മനസ്സിലായതെല്ലാം ഇഷ്ടപ്പെട്ടു..
    മനസ്സിലാവാത്തത്...അത്ര ബുദ്ധിയേ ഉള്ളൂ !

    ReplyDelete
  10. പുറത്തു വിടുന്നത്
    പൂമുഖത്തു വയ്ക്കുക
    അകത്തു പുകഞ്ഞത്
    അടുക്കളയിലാഴ്ത്തുക!....
    കൊള്ളാം കേട്ടൊ ഈ കുഞ്ഞു വരികള്‍
    ആഴമുള്ള ചിന്തകള്‍ ..
    ചിത്രത്തിലെ സ്ത്രീധന വരികള്‍ കലക്കി മിത്രമേ ..

    ReplyDelete
  11. സ്ത്രീധനം എന്നാ കവിത ഒത്തിരി ഇഷ്ടപ്പെട്ടു,.

    ReplyDelete
  12. ജീവിതം എനിക്കും ഇഷ്ടപ്പെട്ടു...

    ReplyDelete
  13. അര്‍ഥവത്തായ കാപ്സൂള്‍ കവിതകള്‍ ....

    എല്ലാം ഇഷ്ടമായെന്കിലും ഏറെ ഇഷ്ട്ടപെട്ടത്‌ ജീവിതം തന്നെ !!

    ജനിച്ചവന്റെ കടം
    ഗർഭപാത്രത്തിന്
    മരിച്ചവന്റേത്
    ശവപ്പെട്ടിക്ക്
    ഇടയിലിങ്ങനെ
    കടങ്ങൾ പെരുകി...
    ഹാ ഹ .... വെറും നാല് വരിയില്‍ ... ഇങ്ങിനെയൊക്കെ പറയാം അല്ലേ !!

    ReplyDelete