11 Mar 2012

നീ...

എനിയ്ക്കറിയാം
ഒരു കണ്ണീർപ്പുഴയായി
പലവഴിയൊഴുകി
മറഞ്ഞാലും നീ
ഒരിക്കൽ
ശാരദമേഘങ്ങളിറ്റിക്കും
മഷിത്തുള്ളികളായി,
എന്നേയ്ക്കുമായി
വന്നെന്നിൽപ്പടർന്നീ
മരണം മുറിച്ചൊരു
വസന്തം വിടർത്തും.



OO അജിത് കെ.സി

4 comments:

  1. പ്രതീക്ഷ കളയേണ്ട

    ReplyDelete
  2. വസന്താഗമം ഒടുവില്‍ വരികളായി തൂലികത്തുമ്പിലൂടെ ...

    ReplyDelete
  3. "വന്നെന്നിൽപ്പടർന്നീ
    മരണം മുറിച്ചൊരു
    വസന്തം വിടർത്തും."

    അങ്ങനെ ഒരു വസന്തം വരുമെന്ന് ഞാനും വിശ്വസിക്കുന്നു ! വിശ്വാസം അതല്ലേ എല്ലാം :-)

    ReplyDelete
  4. നല്ല വരികള്‍

    ReplyDelete