കരിയുരച്ച്
കരികളഞ്ഞ്
അമ്മയിരുന്നു
അരികിൽ
അടുക്കളപ്പാത്രങ്ങളുടെ
കാവടിത്തുള്ളൽ
കരിയൊഴുകിയ കാളിന്ദിക്കരയിൽ
കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ച
വറചട്ടിയിലെ മുളകുപുരണ്ട
മീനൊട്ടൽ കണ്ട് പശിയടക്കി
കള്ളപ്പിണക്കത്തിൽ കച്ചിത്തുറുവിലൊളിച്ച
കുറുമ്പൻ പൂവന്റെ കരൾശേഷിപ്പിൽ
നാണിക്കോഴിയുടെ ഒറ്റക്കൊത്ത്
ഊർന്നു വീണ മുരിങ്ങപ്പൂവ്
അക്ഷയപാത്രത്തിൽ കണ്ട്
കൃഷ്ണപ്പരുന്ത് മൂന്ന് വട്ടം കുംഭ നിറച്ചു
രണ്ടു വറ്റിനു കണ്ണെറിഞ്ഞതും പോര
കൂട്ടരെയൊക്കെ വിളിച്ച് കാക്കക്കറുമ്പൻ
ഇടയ്ക്കെപ്പോഴോ
കരട് തെറിക്കുമ്പോൾ
കൈമടക്കു കൊണ്ടമ്മ കണ്ണു തുടയ്ക്കും
കരിവാരിയപ്പോൾ കനൽ കൊണ്ടത്
കണ്ണിൽ തൂവി ഉണ്ണിയുമിരുന്നു
കഴുകി
ഉടൽ മിനുങ്ങി
വെള്ളിച്ചിരിയിൽ വെയിൽപ്പാത്രങ്ങൾ
ഊഴം കാത്ത് വല്മീകപ്പുതപോൽ ചാണകവിളക്ക്
ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും
വിളക്കണയുമ്പോൾ
ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
ഉണ്ണിയുറങ്ങും
ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
അമ്മ വീണ്ടും
തീയ് കോരി ചിന്തൂരം ചാർത്തും
ചുവപ്പുരാശിച്ചക്രമുരുളും...
ഉരുളാതെ ഉറങ്ങാതെ
ഒരു ചുവന്ന പാത്രം
ചാരുകസേരക്കീഴിൽ,
അച്ഛനിടയ്ക്കിടെ ചുമച്ചു തുപ്പുമ്പോൾ
വായ തുറക്കും,
കൂടു വിട്ട് കൂടു മാറാതെ
മറ്റൊരു രാശിച്ചക്രം!
OO അജിത് കെ.സി
കരികളഞ്ഞ്
അമ്മയിരുന്നു
അരികിൽ
അടുക്കളപ്പാത്രങ്ങളുടെ
കാവടിത്തുള്ളൽ
കരിയൊഴുകിയ കാളിന്ദിക്കരയിൽ
കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ച
വറചട്ടിയിലെ മുളകുപുരണ്ട
മീനൊട്ടൽ കണ്ട് പശിയടക്കി
കള്ളപ്പിണക്കത്തിൽ കച്ചിത്തുറുവിലൊളിച്ച
കുറുമ്പൻ പൂവന്റെ കരൾശേഷിപ്പിൽ
നാണിക്കോഴിയുടെ ഒറ്റക്കൊത്ത്
ഊർന്നു വീണ മുരിങ്ങപ്പൂവ്
അക്ഷയപാത്രത്തിൽ കണ്ട്
കൃഷ്ണപ്പരുന്ത് മൂന്ന് വട്ടം കുംഭ നിറച്ചു
രണ്ടു വറ്റിനു കണ്ണെറിഞ്ഞതും പോര
കൂട്ടരെയൊക്കെ വിളിച്ച് കാക്കക്കറുമ്പൻ
ഇടയ്ക്കെപ്പോഴോ
കരട് തെറിക്കുമ്പോൾ
കൈമടക്കു കൊണ്ടമ്മ കണ്ണു തുടയ്ക്കും
കരിവാരിയപ്പോൾ കനൽ കൊണ്ടത്
കണ്ണിൽ തൂവി ഉണ്ണിയുമിരുന്നു
കഴുകി
ഉടൽ മിനുങ്ങി
വെള്ളിച്ചിരിയിൽ വെയിൽപ്പാത്രങ്ങൾ
ഊഴം കാത്ത് വല്മീകപ്പുതപോൽ ചാണകവിളക്ക്
ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും
വിളക്കണയുമ്പോൾ
ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
ഉണ്ണിയുറങ്ങും
ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
അമ്മ വീണ്ടും
തീയ് കോരി ചിന്തൂരം ചാർത്തും
ചുവപ്പുരാശിച്ചക്രമുരുളും...
ഉരുളാതെ ഉറങ്ങാതെ
ഒരു ചുവന്ന പാത്രം
ചാരുകസേരക്കീഴിൽ,
അച്ഛനിടയ്ക്കിടെ ചുമച്ചു തുപ്പുമ്പോൾ
വായ തുറക്കും,
കൂടു വിട്ട് കൂടു മാറാതെ
മറ്റൊരു രാശിച്ചക്രം!
OO അജിത് കെ.സി
മനോഹരം !
ReplyDeleteഈ കവിതയില്‍ ജീവിതമുണ്ട്....
ReplyDeleteവായിക്കുന്ന മിക്ക കവിതകളിലും അവളും അവനുമേ ഉള്ളൂ,,,വ്യര്‍ത്ഥ പ്രണയത്തിന്റെ ആവര്‍ത്തന വിരസത നല്കുന്ന കണ്ണീരും ,
ReplyDeleteപക്ഷെ ഈ കവിത .....അമ്മയും.. ഉണ്ണിയും... ...,ചാരുകസേരക്കീഴിൽ
അച്ഛനും ...... നിഷ്കളങ്കതയുടെ ,ഗ്രാമീണതയുടെ , പര്യായമായി കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ചയും ,നാണിക്കോഴിയും...
"ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും...."
ഇത് നന്മയാണ്.... നന്മയെഴുതുന്നവരെ എനിക്കിഷ്ടവുമാണ് .....
നല്ല വരികള്‍ .. നല്ല കവിത
ReplyDeleteആശംസകള്‍ .. അജിത്
നന്നായിട്ടുണ്ട് മാഷേ.. ഒത്തിരി ഇഷ്ട്ടായി..
ReplyDeleteകൂടു വിട്ട് കൂടു മാറാതെ
ReplyDeleteമറ്റൊരു രാശിച്ചക്രം!
മനോഹരം എന്നല്ലാതെ മറ്റെന്തു പറയാന്‍
പച്ചയായ ജീവിതങ്ങളെ കടും ചായങ്ങളില്ലാത്ത വരച്ചു കാട്ടി ...അഭിനന്ദനങ്ങള്‍ മാഷേ..:))
ലളിതം, ഹൃദ്യം, മനോഹരം...!
ReplyDeleteമനോഹരം.
ReplyDeleteഇഷ്ടായി ഒത്തിരി
ആശംസകള്‍ അജിത്
നല്ല കവിത .... മനോഹരം .. നന്ദി അജിത് ...
ReplyDeleteനല്ലവരികള്‍ !!!ആശംസകള്‍ അജിത്
ReplyDeletetouching lines...
ReplyDeletegreat
നന്നായി .നമ്മുടെയെല്ലാം രാശി തെളിയാന്‍ ..പ്രാര്‍ത്ഥിക്കുന്നു ..ആശംസകള്‍ ...സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ
ReplyDeleteഇത് ജീവിതം ആശംസകള്‍
ReplyDeleteവളരെ മനോഹരമായ മനസ്സിലാക്കുവാന്‍ എളുപ്പം സാധിക്കുന്ന കവിത ആശംസകള്‍
ReplyDeleteരാശിചക്രം നന്നായി ,,എഴുതുക ധാരാളം ,,ആശംസകള്‍
ReplyDeleteനല്ല വരികള്‍
ReplyDeleteകൂടു വിട്ട് കൂടു മാറാതെ
ReplyDeleteമറ്റൊരു രാശിച്ചക്രം!
ഞാൻ മുമ്പ് ഇവിടെ കമെന്റിട്ടിരുന്നു, ഡിലീറ്റാക്കിയോ :(
Simply Brilliant!
ReplyDeleteമനോഹരമായി നല്ല കവിത
ReplyDeleteപഴയകാലത്തെര്ക്ക് കൂട്ടി കൊണ്ട് പോയപ്പോള്‍ വടക്കിനിയും തെക്കിനിയും ചായിപ്പും അടുക്കള പയ്യാരവും കാണിച്ചു തന്ന
ReplyDeleteഅജിത്തേ ജയിച്ചു മുന്നേറുക എല്ലാ വിധ ആശംസകളും
നല്ലത്, ജിവിതം വരച്ചിരിക്കുന്നു, കവിതയില്‍..
ReplyDeleteഒന്നും മനസ്സിലായില്ലല്ലോ...
ReplyDeleteNice lines, touching one... All the best
ReplyDeleteലളിതം, മനോഹരം.
ReplyDeletenalla varikal.... athil kooduthal parayaan ariyillatto.. ishtayi
ReplyDeleteകൊള്ളാംട്ടോ, ഈ ലളിത സുന്ദര ജീവിത ചക്രം. അഭിനന്ദനങ്ങള്‍.
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteതെളിഞ്ഞു വിടരും ജീവിതഭാവങ്ങള്‍
ലളിതമാം വരികളില്‍
ആശംസകള്‍
....വരികളില്‍ ലാളിത്യത്തിന്റെ പാറ്റകള്‍ പൊടിയുന്നുണ്ട്
ReplyDeleteബൂലോഗത്തെ പ്രണയകവികൾ ഇതൊക്കെക്കണ്ട് പഠിക്കട്ടെ. ജീവന്റെ തുടിപ്പുള്ള രചന.
ReplyDeleteലളിതമായ വരികള്‍ . വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .
ReplyDeleteaasamsakal
ReplyDeleteരാശിചക്രങ്ങള്‍ ഇനിയും ഉരുളട്ടെ..ആശംസകള്‍
ReplyDeleteഎന്നെ ഈ കവി അമൃത് ഊട്ടുന്നു!
ReplyDeleteഇവ അക്ഷരങ്ങളല്ല, ജീവിതത്തിന്റെ ജീവനുള്ള തുടിപ്പുകളാണ്. അനുഭൂതിയുടെ നേര്‍ത്ത സ്പര്‍ശം യുക്തിയോടെ സര്‍വ്വ ചരാചരങ്ങളിലേക്കും പരന്ന് ലയിക്കുന്ന കാഴ്ച...
ശരിതന്നെ, നൈമിഷികമല്ലാത്ത, ശാശ്വതവുമല്ലാത്ത ജൈവസ്ഫുലിംഗങ്ങള് അടുപ്പിലെ തീക്കനലുകളില്‍ മാത്രം കെട്ടടങ്ങുന്നില്ല, കവേ!
-Enchanting!
താങ്കളുടെ തൂലികയെ ഞാന്‍ ചുംബിക്കുന്നു.
ഇവിടെ എന്നെ എത്തിച്ച സാബുവിന് പ്രത്യേക നന്ദി.
super lines..
ReplyDeletemy hearty congrates..
മനോഹരം..!
ReplyDeleteമനോഹരം ... അതിമനോഹരം..!!
ReplyDeleteആശംസകള്‍..
മനോഹരമായിട്ടുണ്ട് ഈ കവിത. വളരെ സിമ്പിളായിരിക്കുന്നു.
ReplyDeleteആശംസകൾ
ജീവിതത്തിന്റെ അത്മാമാശം കവിതയില്‍ തുറന്നു കാണിച്ചു ആശംസകള്‍
ReplyDelete\
\
മാറി മാറി വരുമ്പോഴും മാറാതെ ഉരുളുന്ന രാശിചക്രം. നല്ല കവിത. ഈ കവിത ശ്രദ്ധയില്‍ കൊണ്ടുവന്നതിന് സാബുവിനോട് നന്ദിയുണ്ട്.
ReplyDeleteഇഷ്ടായി സുഹൃത്തെ വരികളിലെ ലാളിത്യം ..
ReplyDeleteആശംസകള്‍ നന്ദി ..
മനോഹരമായിരിയ്ക്കുന്നു.ലളിതമായ കവിത എന്നിതിനെ ഞാൻ പറഞ്ഞാൽ ഞാനതീ കവിതയോട് ചെയ്യുന്ന നെറിവ്കേടാകും.
ReplyDeleteവികാരസാഗരമാണോരോ വരികളിലും...ഇതിന്റെ കാമ്പ് "ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേല് വയ്ക്കും"
ഈ വരികളാണ് ഞാൻ വായിച്ചത് ശരിയായ ദിശയിലൂടെയെങ്കിൽ.....
ഒരുപാടാശംസകൾ....
ആളുകൾ / ആസ്വാദകർ വായിച്ചനുഭവിക്കണം, ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്ന ലളിതമായ വാക്കുകൾ വരികളിലൂടെ നൃത്തം ചെയ്യുന്ന അർഥ സമ്പുഷ്ടമായ ഒരു കവിത....
ReplyDeleteആശംസകൾ.... നന്ദി....
അജിത് ..വായിച്ചു..ആലാപനത്തില്‍
ReplyDeleteഅര്‍ഥം അറിഞ്ഞു കേട്ടു...നല്ല ശബ്ദവും..
അഭിനന്ദനങ്ങള്‍..ലിങ്ക് അയച്ചു തന്ന
സാബുവിന് നന്ദിയും ..
എല്ലാം അടങ്ങിയ വരികൾ...
ReplyDeleteഅഭിനന്ദനങ്ങൾ...
ലളിതം. മനോഹരം. പ്രസക്തം.
ReplyDeleteകവിത പഴയകാല ജീവിതത്തിലേക്ക് ഒരുനിമിഷം കൈ പിടിച്ച് കൊണ്ടുപോയി. നന്നായിരിക്കുന്നു. ആശംസകൾ
ReplyDeleteലിങ്ക് അയച്ചു തന്ന സാബുവിന് നന്ദി.
Koyakutty
ReplyDeleteഹൃദ്യമായ ശൈലിയില്‍...പഴയകാലത്തെ കാഴ്ചകളിലേക്ക്...ഓര്‍മയായ
തെക്കിനിയും ചായിപ്പും അടുക്കള പയ്യാരവും...അടുക്കളയുടെ ഇരുണ്ട വെളിച്ചത്തിലും തെളിച്ചത്തോടെ നിറഞ്ഞ സ്നേഹത്തോടെ...അമ്മ.
ഇഷ്ടായി...അജിത്. ആശംസകള്‍...
തെറ്റിധരിച്ചു പോയി! മഴപ്പാറ്റ കള്‍ കവിതയുടെ പേരെന്ന് നിനച്ചു..!
ReplyDeleteവിളക്കണയുമ്പോൾ
ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
ഉണ്ണിയുറങ്ങും
ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
അമ്മ വീണ്ടും
തീയ് കോരി ചിന്തൂരം ചാർത്തും
ചുവപ്പുരാശിച്ചക്രമുരുളും...
ഇഷ്ടമായി എന്നാ ഒരൊറ്റ വാക്കില്‍ നിര്‍ത്തുന്നു!
നന്നായിട്ടുണ്ട് ...പലയാവര്‍ത്തി വായിച്ചു ..ശെരിക്കും മനസ്സിലേക്ക് കയറാന്‍ ..എന്റെ കുറ്റാട്ടോ..ഒന്നും പെട്ടെന്നങ്ങ് കയറില്ല ..അതോണ്ടാ...
ReplyDeleteഎഴുത്തുകള്‍ എല്ലാം കൊള്ളാം .തുടരുക ..ആശംസകള്‍
സ്നേഹത്തോടെ സൊണെറ്റ്
കവിത നന്നായിരിക്കുന്നു സുഹൃത്തേ...ആശംസകള്‍
ReplyDeletekollaaam...
ReplyDeleteവളരെ നല്ല കവിത
ReplyDelete