20 Aug 2012

പുനർജ്ജനിക്കാതെ...

ഇരുളിൽ നിൽക്കുന്ന
കമിതാക്കൾ
ആകാശത്തേക്കു തുറക്കുന്ന
നക്ഷത്രങ്ങളാണ്,
ഒരു കുടക്കീഴിൽ
കണ്ണീരണിയാതെ
നിൽക്കുമ്പോൾ
ഒരു മഴക്കാലം തന്നെ
ആകാശത്തേക്കു കുടിയേറും,
കവിളിൽ ചീന്തി

കൈവിരൽ
ഒരു വാൽനക്ഷത്രത്തെ
വരയ്ക്കും,
വിടർത്തിയിട്ട
മുടിയിഴകളിൽ
മുഖം പൂഴ്ത്തി
അമാവാസി പിറക്കും,
ഞാനും നീയുമങ്ങനെ
മൗനമണിഞ്ഞു നിൽക്കുമ്പോൾ
നീയെന്നെ തള്ളിമാറ്റി
വീണ്ടും ഒരു പകലിനു
തിരി കൊളുത്തും!
Illustration : Krishna Deepak

4 comments:

  1. ആകാശത്തുനിന്ന് പൊഴിയുന്ന അല്പായുസ്സുകള്‍

    ReplyDelete
  2. ഒരുപാടു നാള് കൂടിയാണ് അജിത്തിന്റെ കവിത വായിക്കുന്നത്.
    സുന്ദരം!

    ReplyDelete
  3. നല്ല വരികള്‍ ..
    ഇഷ്ടായി ..ആശംസകള്‍

    ReplyDelete
  4. ഇരുളിൽ നിൽക്കുന്ന
    കമിതാക്കൾ
    ആകാശത്തേക്കു തുറക്കുന്ന
    നക്ഷത്രങ്ങളാണ്,
    .............
    .............
    അത് അങ്ങനെ തന്നെയാണു.... അഭിനന്ദനങ്ങൾ ഈ പ്രണയം ചാലിച്ച വരികൾക്ക്............

    ReplyDelete