14 Apr 2012

പൂവാണു പുണ്യം











തിരയാണു
തിരയൊഴിയും
നേരത്തിരുളാണു
ഇരുൾ കീറും
തീയാണു
തീമാറിക്കനലാണു
കനൽ നീറും
നെഞ്ഞാണു
നെഞ്ഞിലറിയാതെ
പൂത്തൊരു
പൂവാണു പുണ്യം

നിറമേറ്റിയാളുന്ന
വിധിയാണു വിണ്ണിൽ
വിണ്ണിന്റെയൊളിമാറും
മുഖമാണു കടലിൽ
ആഴത്തിനതിരിടും
അടരെന്റെ നൗകയിൽ
അതിലറിയാതെ
കാവും മലകളും
കരിങ്കുയിൽപ്പാട്ടും
കനവേറ്റി വിടർന്നൊരു
കവിതയീ പുണ്യം


വരിയാണു
വാക്കാണു
വാക്കിൽ നിറയുന്ന
നീയാണു
നീ കാണും
മഴയാണു
മഞ്ഞാണു
മണ്ണാണു
മണ്ണിൽ നിറക്കൂട്ടായി
നമ്മുടെ കളിവീടും

കളിയായി
കഥയായി
നമ്മിലറിയാതെ-
യറിയാതെ പൂത്തൊരു
പൂവാണു പുണ്യം

OO  അജിത് കെ.സി

7 comments:

  1. കളിയായി
    കഥയായി
    നമ്മിലറിയാതെ-
    യറിയാതെ പൂത്തൊരു
    പൂവാണു പുണ്യം

    നല്ല താളമുണ്ട് വായിക്കാൻ. രസമായിട്ടുണ്ട്. വിഷുദിനാശംസകൾ.

    ReplyDelete
  2. പതിവ് പോലെ മനോഹരമായ കവിത...വിഷു ആശംസകള്‍ !

    ReplyDelete
  3. ഇഷ്ടം, വളരെയിഷ്ടം ഏറെയിഷ്ടം ഈ വരികള്‍

    ReplyDelete
  4. കളിയായി
    കഥയായി
    നമ്മിലറിയാതെ-
    യറിയാതെ പൂത്തൊരു
    പൂവാണു പുണ്യം

    ReplyDelete
  5. വായിക്കാന്‍ വൈകി...

    വരികള്‍ ഇഷ്ടമായി...

    ReplyDelete
  6. കളിയായി
    കഥയായി
    നമ്മിലറിയാതെ-
    യറിയാതെ പൂത്തൊരു
    പൂവാണു പുണ്യം

    ReplyDelete