8 Mar 2012

താരാട്ട്

 
രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ
മാനത്തെയമ്പിളി കൺ തുറന്നൂ
മുറ്റത്തെമുല്ലകൾ പുഞ്ചിരിച്ചൂ
കാട്ടിലെ മൈനകൾ കൂടണഞ്ഞൂ
ഉണ്ണിതൻ പൈക്കളും ചാഞ്ഞുറങ്ങീ....

കണ്മണിമുത്തേ നീയുറങ്ങൂ
പൊൻ മകനെ നീ ചാഞ്ഞുറങ്ങൂ...
രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ

കണ്ണിന്നഴകേ ഞാൻ കൂട്ടിരിക്കാം
കണ്ണനു പാട്ടൊന്നു പാടിടാം ഞാൻ
അമ്മതന്‍ തങ്കം നീ ചാഞ്ഞുറങ്ങു
മെല്ലെയെൻ മാറിൽ നീ ചേർന്നുറങ്ങൂ
പാലിന്നമൃതൂട്ടാം നീയുറങ്ങൂ
കണ്മണിമുത്തേ നീ ചാഞ്ഞുറങ്ങൂ...
രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ

അച്ഛന്റെയോമന പുത്രനല്ലേ
കേമനായി മാറണം പൊന്നുമോനേ
താങ്ങായി വളരേണം തണലായും നീ
ഇന്നിന്റെ നേരുകൾ നീയറിയൂ
അമ്മ തൻ താരാട്ടിൽ നീയുറങ്ങൂ
ചെമ്മേയുറങ്ങൂ നീ ചാഞ്ഞുറങ്ങൂ
കണ്മണിമുത്തേ നീയുറങ്ങൂ
പൊൻ മകനെ നീ ചാഞ്ഞുറങ്ങൂ...
രാരീരം രാരീരൊ രാരിരാരൊ
രാരീരം രാരീരൊ രാരിരാരൊ
OO  അജിത് കെ.സി

Tharattu - lullaby : It is a simple and comforting song for kids to sleep. It can be found in every culture and language.

2 comments:

  1. താരാട്ട് പാട്ടിന്‍റെ ഈണം.
    സുഖം സുന്ദരം.
    ആശംസകള്‍ അജിത്‌

    ReplyDelete
  2. താരാട്ട് ,അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മധുരം പോലെ?

    ReplyDelete