12 Mar 2012

ദെൽഹൗസിയും പ്രണയവും

തുറന്നുവച്ച
ചരിത്രപുസ്തകത്തിൽ
ദെൽഹൗസി ചിരിച്ചു

അടുത്തു വന്നിരുന്ന
കളിക്കൂട്ടുകാരൻ
പ്രണയം പറഞ്ഞില്ല,
കണ്ണിൽ കുടുങ്ങിയ
കവിത കരളിലെറ്റിക്കാതെ
ഹൃദയവേഗം
പുസ്തകത്താളെണ്ണി
നിശ്ശബ്ദമിരുന്നു...

ദെൽഹൗസിയുടെ
ഭരണപരിഷ്ക്കാരങ്ങളിൽ
തീവണ്ടി കൂകിപ്പാഞ്ഞു
അഞ്ചലോട്ടക്കാരൻ
അമൃതം വിളംബി

ഉത്തരക്കടലാസിൽ
ഒന്നരപ്പുറമെഴുതി,
ചോദ്യം
രണ്ടു മാർക്കിന്റേതായിരുന്നു!

എഴുതാപ്പുറങ്ങളിൽ
അവൻ കുറിച്ചു,
ഓർമ്മകളുടെ
ഓർമ്മപ്പെടുത്തലുകളുടെ
വാരിയെല്ലുകൾ
അന്യോന്യം
അകത്തോട്ടുമടക്കിയ
രണ്ടു് നട്ടെല്ലുകൾ പോലെ,
റെയിൽപ്പാളം
സമാന്തരം!

അഞ്ചലോട്ടക്കാരൻ
വിലാസം തേടിയലഞ്ഞു!

ദെൽഹൗസി പ്രഭു
വീണ്ടും ചിരിച്ചു,

ഇരു ഹൃദയങ്ങൾക്കിടയിൽ
ചരിത്ര പുസ്തകം
പ്രപഞ്ചമായി വിടർന്നു
പ്രകാശമായി വിളറി!

OO അജിത് കെ.സി



Lord Dalhousie was one of the Indian Viceroys and Governor Generals of British ruled India. Lord Dalhousie was born in Scotland in the year 1812, as James Andrew Broun Ramsay. He was appointed in the year 1848 and his eight year of ruling is termed as one of the greatest periods. His annexation policy was a strong weapon of invasion that raised the British East India Company`s rule to the stature of success. Under the rule of Lord Dalhousie various reforms were administered for improving the conditions of the country. Lord Dalhousie`s policy mainly focussed on seizure of different regions of India, which had still not come under the dominion of the British. In 1848, Satara was annexed, Sambalpur was captured in 1849 and in 1853 Jhansi was captured. Punjab was annexed to the British Rule in the year 1849. Dalhousie had an amazing enthusiasm and energy. He initiated the setting up of the main Railway Lines, Telegraph Network and pioneered several modifications in the Secretariat and parts of Administration. He also worked for the establishment of Universities at Calcutta (Kolkata), Madras (Chennai) and Bombay (Mumbai)...Read More 

5 comments:

  1. ഉത്തരക്കടലാസിൽ
    ഒന്നരപ്പുറമെഴുതി,
    ചോദ്യം
    രണ്ടു മാർക്കിന്റേതായിരുന്നു!
    .......20 മാര്‍ക്കിന്‍റെ ഉത്തരം അര പേജിലും ഒതുക്കിയല്ലേ ....നന്നായി .....

    ReplyDelete
  2. അജിത്‌, സരസസുന്ദരമായ വരികള്‍,
    എങ്കിലും അവസാനം ഞാന്‍ ചിരിച്ചുപോയി. എന്തെന്നോ?
    ആ കത്ത് കേമിസ്ടിരി പുസ്തകത്തില്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു! എങ്കില്‍ അതൊരു പുതുരസതന്ത്രം അല്ലെ?

    ReplyDelete
  3. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. ഈ ദെല്‍ഹൌസിയുടെ ഒരു കാര്യം

    ReplyDelete
  5. ദൽഹൌസിയുടെ ദത്താവകാശ നിരോധനമാവുമെന്ന് കരുതി വന്നതാ.. ഹഹഹ

    കവിത സുന്ദരമായി തന്നെ എഴുതി. കഥകൾ വരട്ടെ കഥകൾ

    ReplyDelete